Sunday, July 6, 2008

ഒരു അബ്രഹ്മണന്‍ ക്ഷേത്രങ്ങളില്‍ പൂജകനായി വരാമോ ?

ഒരിക്കലും ഒരു അബ്രാഹ്മണന്‍ ക്ഷേത്രങ്ങളില്‍ പൂജകന്‍ മാരായി വന്നു കൂട .. പോരാത്തതിന് ബ്രാഹ്മണന്‍ മാര്‍ക്ക് സമൂഹത്തില്‍ പ്രബല സ്ഥാനം നല്കി ആദരിക്കുകയും വേണം .. മാത്രമല്ല ബ്രാഹ്മണ മേധാവിത്വം സമൂഹത്തില്‍ നിലനില്‍ക്കുകയും .. പുനസ്ഥാപിക്കുകയും വേണം ..

പക്ഷെ ... ഒരു ചോദ്യം അവശേഷിക്കുന്നു .. ആരാണ് ബ്രാഹ്മണന്‍ ? ഒരു ബ്രഹ്മണന്റെ മകനായി പിറന്നാല്‍ ബ്രാഹ്മണന്‍ ആകുമോ ? 2 രൂപയ്ക്ക് കിട്ടുന്ന പൂണ്നൂല് ശരീരത്തില്‍ അണിഞ്ഞാല്‍ ബ്രാഹ്മണന്‍ ആകുമോ ?കുറെ മന്ത്രങ്ങള്‍ കാണാതെ പഠിച്ച് .. ദക്ഷിണ കണക്കു പറഞ്ഞ് ചോദിച്ചു വാങ്ങിച്ച്.. സഹജീവികളെ മുഴുവന്‍ കുറ്റവും ഏഷണിയും പറഞ്ഞ് ജീവിക്കുന്ന മനുഷ്യര്‍ ബ്രാഹ്മണരാണോ ? അല്ലേ.... അല്ല

ചാതുര്‍ വര്‍ണ്യം മായ സൃഷ്ടം .. ഗുണ കര്‍മ വിഭാഗസ: ( ചാതുര്‍ വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചതാണ് .. അവ ഗുണം കര്‍മ്മം എന്നിവ അളവുകോലാക്കി വച്ച് വിഭഗിച്ചിരിക്കുന്നു) എന്നാണ് ഭഗവാന്‍ ഗീതയില്‍ പറഞ്ഞിട്ടുള്ളത് .. നിര്‍ഭാഗ്യവശാല്‍ ഇതു എപ്പോഴും ഹിന്ദു മതത്തെ പഴി ചാരാനാണ് യുക്തിവാദികളും മറ്റ് പല മത നേതാക്കളും ഉപയോഗിച്ചിട്ടുള്ളത് . എന്നാല്‍ ഈ വാക്യത്തിന്‍റെ യഥാര്ത്ഥ പൊരുള്‍ ആരും അറിയുന്നില്ല .. അറിയാന്‍ ശ്രമിക്കാറില്ല അതിനാല്‍ ഈ വാക്യം സനാതന ധര്‍മ്മത്തെയും അതിലൂടെ ഭാരത സംസ്കാരത്തെയും എതിര്‍ക്കുന്നവര്‍ക്ക് അവരുടെ ആശയങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാനും അത് വഴി അവരില്‍ തെറ്റിധാരണകളുടെ വിത്തുകള്‍ പാകാനും സഹായകമാകുന്നു

ചാതുര്‍വര്‍ണ്യം എന്നാല്‍ നാല് ജാതി എന്നല്ല ഭൂമിയില്‍ വസിക്കുന്ന നാല് തരം ഗുണങ്ങളോട് കൂടിയ ജന വിഭാഗങ്ങള്‍ ആണ്

1) സത്വഗുണം

സത്യം,സഹിഷ്ണുത,സമഭാവന, നിഷ്കാമ ഭക്തി,അഹിംസ എന്നീ ഗുണങ്ങളോട് കൂടിയതും യമ നിയമങ്ങള്‍ അനുസരിച്ച് പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ഏതൊരു മനുഷ്യനും സത്വഗുണശാലി ആണ് .. അവന്‍ ആണ് ബ്രാഹ്മണന്‍ .. പരബ്രാഹ്മണന്‍ ആയ ഭഗവാന് തൊട്ടു താഴെ ആണ് ഇവര്ക്ക് സ്ഥാനം. അതിനാലാണ് വേദകാലം മുതല്‍ ക്ഷേത്രങ്ങളില്‍ പൂജകന്മാരായി ബ്രാഹ്മണന്‍മാരെ അവരോധിക്കപ്പെടുന്ന ആചാരം നിലനിന്നത്.

2) സത്വഗുണം + രജോഗുണം

ചില സത്വ ഗുണങ്ങളും ക്ഷമ , ധീരത, ബുദ്ധി , ഭരണശേഷി ,മുന്‍കോപം , എടുത്തുചാട്ടം എന്ന രജോഗുണങ്ങളും ചേര്‍ന്നവര്‍ ആണ് ക്ഷത്രിയര്‍ .. ഏതൊരു നല്ല ഭരണകര്‍ത്താവും ജാതി വര്‍ണ്ണ മത ഭേദമെന്യേ ക്ഷത്രിയന്‍ ആണ്

3) രജോഗുണം + തമോഗുണം

ചില രജോഗുണങ്ങളും വ്യാപാര പാടവവും , പണത്തിനോടുള്ള അത്യാര്‍ത്തിയും , അസൂയ , കുശുമ്പ് എന്നിവയും ധനം മാത്രം മനസ്സില്‍ കണ്ടുകൊണ്ടുള്ള ജീവിതരീതിയും ആചരിക്കുന്ന ഏത് വ്യക്തിയും ജാതി മത ഭേതമെന്യേ വൈശ്യന്‍ ആണ്

4) തമോഗുണം

അസത്യ ഗുണങ്ങള്‍ അടങ്ങിയവര്‍ ആണ് ശൂദ്രന്‍മാര്‍ , സഹജീവികളെ ഹിംസിക്കുക , മോഷണം, എപ്പോഴും കളവു പറയുക , പ്രകൃതിക്ക്‌ ഹാനികരമായ പ്രവൃത്തികള്‍ ചെയ്യുക. എന്നിങ്ങനെ സാമൂഹിക ജീവിതത്തില്‍ ഉള്ള ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ എല്ലാം ജാതി മത ഭേത മേന്യേ ശൂദ്രന്മാര്‍ ആണ് അവരെ തൊട്ടാല്‍ എന്നല്ല തീണ്ടിയാല്‍ പോലും കുളിക്കണം , അവരെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കരുത് എന്ന് പോയിട്ട് അതിന്‍റെ അടുത്ത് കൂടിയുള്ള പാതകളില്‍ പോലും പ്രവേശിപ്പിക്കരുത് എന്നൊക്കെ ഉള്ള പഴയ നിയമങ്ങളുടെ ഒക്കെ പൊരുള്‍ ഇപ്പോള്‍ പിടികിട്ടിയിട്ടുണ്ടാവും എന്ന് വിശ്വസിക്കട്ടെ

എന്നാല്‍ കലികാലത്തിന്റെ മൂര്ചാവസ്ഥയില്‍ പല ബ്രാഹ്മണരായി പിറന്നവരും വൈശ്യന്‍മാരവുകയും പണത്തില്‍ മുങ്ങിക്കിടന്ന് അലസന്മാരായി സമൂഹത്തിന് ഒരു ഉപകാരവും ചെയ്യാതെ സുഹലോലുപന്മാരായി " കട്ടിലില്‍ ഏറി മുറുക്കി വെടി പറഞ്ഞ് ഒട്ടുമയങ്ങിടും ആലസ്യം" എന്ന് പണ്ടു കൃഷ്ണ വാരിയര്‍ പറഞ്ഞ പോലെ ജീവിക്കുകയും , ചിലര്‍ സഹജീവികളെ ഒന്നായി കാണാതെ അവരെ തലങ്ങും വിലങ്ങും ഉപദ്രവിച്ചും ദുഷ് കര്‍മങ്ങള്‍ ചെയ്തും ശൂദ്രന്മാര്‍ ആകുകയും ചെയ്തു . എങ്കിലും അവരുടെ മാതാ പിതാക്കള്‍ കാരണവും കുടുംബ മഹിമ കാരണവും അവര്ക്കു സമൂഹത്തില്‍ ബ്രാഹ്മണരുടെ സ്ഥാനം ലഭിക്കുകയും പിന്നീട് അവരുടെ സന്തതികള്‍ക്കും സ്വന്തം തമോ ഗുണം പറഞ്ഞ് കൊടുക്കുകയും അങ്ങനെ കാലക്രമേണ ഭാരതത്തില്‍ നിരവധി ബ്രാഹ്മണ ക്ഷത്രിയ , ബ്രാഹ്മണ വൈശ്യ ബ്രാഹ്മണ ശൂദ്ര കുടുംബങ്ങള്‍ ഉണ്ടാവുകയും ചെയ്തു .


അതുപോലെ തന്നെ പല ശൂദ്ര കുടുംബങ്ങളിലും ബ്രാഹ്മണ ചിന്താഗതി ഉള്ളവര്‍ ഉടലെടുക്കുകയും അവരെ മുഴുവന്‍ ബ്രാഹ്മണ ശൂദ്രന്മാര്‍ അടിച്ചമര്‍ത്തിയപ്പോള്‍.... അല്ലെങ്ങില്‍ ജന്മം കൊണ്ടു ബ്രാഹ്മണര്‍ ആയവര്‍ കര്‍മ്മം കൊണ്ടു ബ്രാഹ്മണര്‍ ആയവരെ അടിച്ചമര്‍ത്തിയപ്പോള്‍... ഭഗവാന്‍ പണ്ടു പാര്‍ത്ഥനോട് പറഞ്ഞതു ശരി വച്ച് കൊണ്ടു .. ഇവിടെ ജന്മിത്വത്തിന് എതിരെ പലരും അവതരിക്കുകയും അതിനെ വേരോടെ പിഴുതെറിയുകയും ചെയ്തു. എങ്കിലും നിര്‍ഭാഗ്യ വശാല്‍ ഇന്നും നമ്മുടെ നാട്ടില്‍ കര്‍മം കൊണ്ടു ബ്രാഹ്മണര്‍ ആയവര്‍ തീരെ വിരളം ആണ് . എവിടെയും ബ്രാഹ്മണ വൈശ്യന്മാരും ബ്രാഹ്മണ ശൂദ്രന്മാരും തന്നെ .ഗണപതിയുടെ ജന്മനാള്‍ പോലും അറിയാതെ പലരും മഹാക്ഷേത്രങ്ങളുടെ തന്ത്രി ആയി അഹങ്കരിക്കുന്നു , മഹാ ഗണപതി ഹോമം വരെ നടത്തുന്നു. ജീവിതത്തില്‍ ഒരു തവണ പോലും ഗായത്രി മന്ത്രം ഉരുവിടാത്തവര്‍ പല അമ്പലങ്ങളിലും പൂജാരിമാരായി വിലസുന്നു എന്നത് എല്ലാം ബ്രാഹ്മണ ശൂദ്രന്മാരുടെ കേളി രംഗത്തിനു ചില ഉദാഹരണങ്ങള്‍ മാത്രം

ശൂദ്രനായി ജനിച്ചു പരബ്രഹ്മണന്‍ ആയ കൃഷ്ണന്‍ , മുക്കുവ കുടുംബത്തില്‍ ജനിച്ചു 4 വേദങ്ങളും , 18 പുരാണങ്ങളും , 1 ഇതിഹാസവും , ഭാഗവതവും , ഉപനിഷത്തുകളും എഴുതിയ വേദവ്യാസന്‍ , കാട്ടാളനായി ജനിച്ചു രാമ നാമം കൊണ്ടു മഹാമുനി ആയ വാത്മീകി , അസുര കുലത്തില്‍ ജനിച്ച് നാരായണ നാമം കൊണ്ടു ബ്രാഹ്മണന്‍ ആയ പ്രഹ്ലാദന്‍ , മഹാബലി ഇവര്‍ ഒക്കെ കര്‍മം കൊണ്ടു ബ്രാഹ്മണന്‍ ആയ ശൂദ്ര ബ്രാഹ്മണന്‍ മാര്‍ക്ക് ചില ഉദാഹരണങ്ങള്‍ മാത്രം

ഇതൊക്കെ ആണെങ്ങിലും ബ്രാഹ്മണര്‍ ആയി പിറന്ന് ബ്രാഹ്മണര്‍ ആയി കര്‍മങ്ങള്‍ അനുഷ്ടിച്ചു , ബ്രാഹ്മണര്‍ ആയി മരിച്ച എത്രയോ നല്ല മനുഷ്യരും ഈ ഭാരതത്തില്‍ ജീവിച്ചിരുന്നു

നമുക്കു പ്രാര്‍ഥിക്കാം ഭാരതത്തില്‍ അങ്ങനെ ഉള്ള ബ്രാഹ്മണരുടെ എണ്ണം കൂടട്ടെ .. അങ്ങനെ ഉള്ള ബ്രാഹ്മണ മേധാവിത്വം വരട്ടെ ( അങ്ങയുടെ രാജ്യം വരേണമേ എന്ന് ക്രിസ്തു മത വിഭാഗക്കാര്‍ പറയുന്നതു പോലെ ) .. ബ്രാഹ്മണ ശൂദ്രന്മാരെ എന്നെന്നേയ്ക്കുമായി നമുക്കു ക്ഷേത്രങ്ങളില്‍ നിന്നു പുറത്താക്കാം .. പകരം ശൂദ്ര ബ്രാഹ്മണന്‍മാരെ പരിഗണിക്കാം .. എങ്ങിനെ വന്നാലും ബ്രാഹ്മണന്‍മാര്‍ക്ക് മാത്രമെ ക്ഷേത്രത്തില്‍ പൂജകന്മാരായി വരാന്‍ അവകാശം ഉള്ളു .. ജന്മം കൊണ്ടു അല്ല കര്‍മം കൊണ്ടു വേണം ബ്രാഹ്മണന്‍ ആവാന്‍ ...

25 comments:

സനാതനം said...

എങ്ങിനെ വന്നാലും ബ്രാഹ്മണന്‍മാര്‍ക്ക് മാത്രമെ ക്ഷേത്രത്തില്‍ പൂജകന്മാരായി വരാന്‍ അവകാശം ഉള്ളു .. ജന്മം കൊണ്ടു അല്ല കര്‍മം കൊണ്ടു വേണം ബ്രാഹ്മണന്‍ ആവാന്‍ ...

ചാണക്യന്‍ said...

മനുഷ്യരെ ഗണങ്ങളാക്കി വിഭജിച്ച് വിഘടിപ്പിക്കാന്‍ ആര്‍ക്കാണ് അധികാരം?
എന്തിന്റെ പേരിലായാലും classification ശരിയല്ല...

sanju said...

classification പ്രകിര്‍ത്യാഉള്ളതാണല്ലൊ ചാണക്യാ. ഒരേ ജോലിചെയ്യുന്നവരിലും അലസരും മിടുക്കരുമില്ലെ. പക്ഷെ classification ജനിച്ചകുലത്തിനും കുടുംബത്തിനും അനുസരിച്ചാവുമ്പൊഴാണ് കുഴപ്പം.

ഭക്ഷണപ്രിയന്‍ said...

ഡീക്കന്‍ റൂ‍ബനെ കണ്ടാല്‍ കുളിക്കണോ?

സനാതനം said...

ചാണക്യ ........മനുഷ്യരെ ആരും തരം തിരിക്കുന്നതല്ല . ഇതു പ്രകൃത്യാ തന്നെ സംഭവിക്കുന്നതാണ് .. അത് കൊണ്ടാണ് പരമപുരുഷന്‍ അങ്ങനെ പറഞ്ഞത്.

സനാതനം said...

സഞ്ജു .. മറുപടിയ്ക്ക് നന്ദി ..താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. നമ്മുടെ സമൂഹത്തില്‍ ഒരു കൊലയാളിയുടെ മകനായി പിറന്നാല്‍ പിന്നെ അവനെയും അങ്ങനെ തന്നെ ആക്കാതെ ആര്ക്കും സമാധാനം ഉണ്ടാവില്ലല്ലൊ

സനാതനം said...

ഭക്ഷനപ്രിയന്‍,
താങ്കള്‍ എന്താണ് ഉദ്ദേശിച്ചേ എന്ന് മനസിലാവുന്നില്ല .. എന്തായാലും എന്റെ അഭിപ്രായത്തില്‍ 4 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന ഹംസയെ കണ്ടാല്‍ കുളിക്കണം .. സുകുമാരക്കുറുപ്പിനെ തൊട്ടാല്‍ കുളിക്കണം

ഒരു “ദേശാഭിമാനി” said...

"ശൂദ്രനായി ജനിച്ചു പരബ്രഹ്മണന്‍ ആയ കൃഷ്ണന്‍ , മുക്കുവ കുടുംബത്തില്‍ ജനിച്ചു 4 വേദങ്ങളും , 18 പുരാണങ്ങളും , 1 ഇതിഹാസവും , ഭാഗവതവും , ഉപനിഷത്തുകളും എഴുതിയ വേദവ്യാസന്‍ , കാട്ടാളനായി ജനിച്ചു രാമ നാമം കൊണ്ടു മഹാമുനി ആയ വാത്മീകി , അസുര കുലത്തില്‍ ജനിച്ച് നാരായണ നാമം കൊണ്ടു ബ്രാഹ്മണന്‍ ആയ പ്രഹ്ലാദന്‍ , മഹാബലി ഇവര്‍ ഒക്കെ കര്‍മം കൊണ്ടു ബ്രാഹ്മണന്‍ ആയ ശൂദ്ര ബ്രാഹ്മണന്‍ മാര്‍ക്ക് ചില ഉദാഹരണങ്ങള്‍ മാത്രം"

ബ്രാഹ്മണർക്കു അഷ്ടിക്കുള്ള വകയും, ബ്രാഹ്മണനാവാനും, അതു നിലനിർത്താനും വേണ്ട പഠിപ്പും മേല്പറഞ്ഞ “താഴ്ന്നജാതിക്കാരുടെ” സുക്രുതം കൊണ്ടല്ലെ!
ജന്മം കൊണ്ടു മനുഷ്യനായി ജനിക്കും, അവന്റെ കർമ്മം അവനെ ബ്രാഹ്മണനോ, വൈശ്യനോ, ക്ഷത്രിയനോ, ശൂദ്രനോ ആക്കും. കാലക്രമേണ പൈത്രുകമായി കൊണ്ടു പോകേണ്ട വർഗ്ഗീയ വിഭജനം പോലെ ആക്കിതീർത്തതു ആണു. വാസ്തവത്തിൽ ഗുമസ്ത്ൻ, പട്ടാളക്കാരൻ, എന്നെല്ലാം പറയുന്ന പോലെ ഒരു ക്ലസിഫിക്കേഷൻ ആയിരുന്നിരിക്കണം ഇതും - എന്നാൽ അവനവൻ സ്വയം അഭിരുചിക്കനുസരിച്ചു ചെയ്യുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലായിർന്നു എന്നു മാത്രം.

അവരവരുടെ മക്കൾ മാതാപിതാക്കളുടെ കൂടെ അവർ ചെയ്യുന്ന തൊഴിലു ചെയ്ത് ജീവിച്ചു പോന്നു. കാലക്രമേണ ജാതികളായി മാറി എന്നു കരുതാം.

ഗീതോപദേശത്തിൽ ഭഗവാന്റെ, “ഞാൻ” എന്ന പ്രയോഗത്തിനു തന്നെ, ഒരു പുരുഷായുസ്സു മുഴുവൻ ഇരുന്നു വിശദീകരിച്ചാലും തീരാത്ത അർത്ഥ വ്യാപ്തി ഉണ്ട്.
,

നല്ലൊരു ലേഖനം!

ഭക്ഷണപ്രിയന്‍ said...

ഇവരെയൊക്കെ കണ്ടാല്‍ കൂളിക്കൂമെങ്കില്‍ ഡീക്കന്‍ റൂബിനെ കണ്ടാല്‍ താങ്കള്‍ പിന്നെ കുളത്തില്‍ നിന്നു കേറില്ല.
ഇവര്‍ പരോക്ഷമായി ചെയ്തതിനേക്കാള്‍ എത്രയോ വ്രിത്തികേടാണു ഡീക്കന്‍ പ്രത്യക്ഷത്തില്‍ ചെയ്യുന്നതു

അനൂപ്‌ കോതനല്ലൂര്‍ said...

ബ്രമം അറിയുന്നവനാണ് ബ്രാമണന്‍
ഒരു ബ്രാമണന്‍ പൂജിക്കുന്നതു പോലെ
ആവില്ല മറ്റാരു പൂജിച്ചാലും.

സനാതനം said...

ഭക്ഷണം,

ആരാണ് ഈ ഡീക്കന്‍ റൂബിന്‍ ?

സനാതനം said...

അനൂപ് ,

നിറമോ ജാതിയോ മതമോ അല്ല പൂജകന് പ്രധാനം ശുദ്ധിയും അറിവും വിനയവും ആണ്

നിസ് said...

നല്ല ലേഖനം, പലരും പലവട്ടം പറഞ്ഞിട്ടൂള്ളതാണ്, എങ്കിലും!

ഇന്ന് രാഷ്ട്രീയം പോലും പാരമ്പര്യമായ ഈ നാട്ടില്‍ ബ്രാഹ്മണ്യവും മറ്റും അങ്ങിനെയാകുന്നതില്‍ നിന്ന് തടയന്‍ ആര്‍ക്കു കഴിയും..

സംസ് കൃതം എന്ന ‘ദേവഭാഷ‘ യുടെ പ്രചാരം കുറഞ്ഞുപോയതിനു പിന്നില്‍ മറ്റുള്ളവര്‍ പഠിച്ചാല്‍ തങ്ങളുടെ പ്രാധാന്യം കുറഞ്ഞുപോകും എന്നു ചിന്തിച്ച ബ്രാഹ്മണസമൂഹമാണെന്നാരോ പറയുന്ന കേട്ടു. ആലോചിക്കുമ്പോള്‍ ശരിയാണെനു തോന്നുന്നു.

പിന്നെ സനാതനം, ബ്ലോഗിന്റെ അക്ഷരങ്ങളുടെ വലിപ്പം ഒന്നു കുറച്ചാല്‍ നന്നായിരുന്നു. അത്രെം വലിപ്പം വേണോ??

Hafif said...

ഡീക്കന്റെ ബ്ലോഗ്‌ വായിച്ചാലും കുളിക്കണം !

vishnu വിഷ്ണു said...

നല്ലത്.....നല്ലത്
കൂടുതല്‍ പേരെ വായിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യൂ........

ബ്രാഹ്മണ്യം ജന്മം കൊണ്ടല്ല കര്മ്മം കൊണ്ടാണെന്നും ഒന്നു കൂടി ഉറച്ചു പറയൂ......

സനാതനം said...

നിസ്
വളരെ നന്ദി , ഭാരതത്തില്‍ സനാതന ധര്‍മ്മത്തെ ക്കുറിച്ച് നിലനില്ക്കുന്ന തെറ്റിദ്ധാരണകള്‍ക്ക് പകുതിയിലേറെ കാരണം ബ്രാഹ്മണര്‍ക്ക് എങ്ങു നിന്നോ വന്നു ചേര്‍ന്ന അയിത്ത ചിന്താഗതി ആണ് .. കാലക്രമേണ ചിലര്‍ നല്ല ഗുണങ്ങള്‍ ഒക്കെ ഉപേഷിക്കുകയും അയിത്തം മാത്രം കൊണ്ടു നടക്കുകയും ചെയ്തപ്പോള്‍ ആണ് പ്രശ്നം ആയത്‌

അക്ഷരം ചെറുതാക്കിയപ്പോ ചിലര്‍ക്ക് വായിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നി ...

സനാതനം said...

ഡീക്കന്റെ ബ്ലോഗ് ഒന്നു വായിച്ചു നോക്കണം

സനാതനം said...

വിഷ്ണു
വളരേ നന്ദി .. കഴിയുമെന്കില്‍ ഈ ബ്ലോഗ് ലിങ്ക് കൂട്ടുകാര്‍ക്ക് അയച്ചു കൊടുക്കാമോ ?

masadhi said...

പ്രിയമുള്ളവരേ
ആരാണ് ശരിയായ ബ്രാഹ്മണന്‍ എന്നറിഞ്ഞിട്ടുവേണം ആര്‍ക്കാണ് പൂജ ചെയ്യാനുള്ള അവകാശം എന്ന് തീരുമാനിക്കാന്‍. ബ്രഹ്മ ജ്ഞാനം ഉള്ളവനാണ് ബ്രാഹ്മണന്‍. പരബ്രഹ്മത്തെ തിരിച്ചറിയുകയും അതിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരെ നമുക്കു ബ്രാഹ്മണരുടെ ഗണത്തില്‍ പെടുത്താം. ഇതു നിരന്തരമായ പഠനം കൊണ്ടും സാധന കൊണ്ടും കിട്ടുന്ന ഒരു ഗുണമാണ്. അല്ലാതെ വെറും ജനനം കൊണ്ടു കിട്ടുന്നതല്ല.
ഇനി ആരാണ് ഈശ്വരന്‍ അല്ലെങ്കില്‍ ദൈവം എന്ന് നോക്കാം. ഈ ബ്രഹ്മത്തെയും അതിലെ സകല ചരാചരങ്ങളെയും സ്രഷ്ടിച്ചും പരിപാലിച്ചും പോരുന്ന അനന്തമായ ഉര്‍ജ്ജമാണ് സത്യത്തില്‍ ഈശ്വരന്‍. അങ്ങനെയുള്ള ഈശ്വരനെ പല രൂപത്തില്‍ നാം ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ച് ആരാധിക്കുന്നു. അങ്ങനെയുള്ള ഈശ്വരനെ പൂജിക്കുന്നവന്‍ ഈശ്വരന്‍ ആരാണെന്നും ഈശ്വരന്റെ മഹത്വം എന്താണ് എന്നും അറിവുള്ളവര്‍ ആയിരിക്കണം. അവരാണ് യഥാര്‍ത്ഥത്തില്‍ ബ്രാഹ്മണര്‍. ഈ സിദ്ധി ജന്മം കൊണ്ടു കിട്ടുന്നതല്ല. മറിച്ച്‌ കര്‍മം കൊണ്ടും അറിവുകൊണ്ടും നേടുന്നതാണ്.
ഇനി ചതുര്‍ വര്‍ണ്ണൃത്തിലേക്കു കടക്കാം. സമീകൃതമായ ഒരു സമൂഹത്തിനു വേണ്ടി ജോലിയുടെ അടിസ്ഥാനത്തില്‍ വന്ന ഒരു വിഭജനം ആകാനെ വഴിയുള്ളൂ. ആ സാഹചര്യത്തില്‍ ഒരു ജാതിക്കും മറ്റുള്ളവരേക്കാള്‍ മേന്മയും അവകാശപ്പെടാനില്ല. എല്ലാവരുടെയും കൂട്ടായ ശ്രമം ഉണ്ടെകില്‍ മാത്രമെ സമൂഹം പുരോഗമിക്കൂ. എല്ലാവരുടെയും സിരകളിലൂടെ ഓടുന്നത് ഒരേ രക്തമാണെന്ന് പറയുമെങ്കിലും അതില്‍ത്തന്നെ നാലു ഗ്രൂപ്പുകള്‍ ഉണ്ടെന്നു നമുക്കറിയാം. എല്ലാ ഗ്രൂപ്പും എല്ലാവര്ക്കും ചേരുകയുമില്ലല്ലോ. ഓരോ മനുഷ്യനും അടിസ്ഥാനപരമായി വ്യത്യസ്തനാണ്. അങ്ങനെ വൈവിധ്യം നിറഞ്ഞ ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ പുരോഗതിക്ക് പണ്ടുള്ളവര്‍ പാലിച്ച് പോന്ന ഒരു സാമൂഹ്യഘടന മാത്രമാണ് ചതുര്‍ വര്‍ണം. ഇതൊന്നും ശരിയായ രീതിയില്‍ മനസ്സിലാക്കാതെയാണ് നാം പലപ്പോഴും പ്രവര്‍ത്തിക്കുന്നതും പ്രതികരിക്കുന്നതും എന്നതല്ലേ സത്യം?

Sakthi said...

Excellent article Sanathanam.. great... Ethanu Sathyam.. adhyam nammal Rastreeyam ellatha oru India patti chindikkanam pinne ethokke parayumbol janathinte mandayil kayarum. ennu jathikku pakaram... communist, marxist, congress, bjp ennokkeyannalllo.. athu adhyam niruthanam...

masadhi said...

Sathyam thanne apparanjathu.Eppol vibhajanam mathathinalla ...political mathramanu.Matham oru bridge mathram.

Avanthika said...

ലേഖനം വളരെ നന്നായിട്ടുണ്ട്! വളരെ പ്രസക്തമായ ഒരു വിഷയത്തെ അതിലേറെ ലളിതമായി അവതരിപ്പിച്ചതു ശരിക്കും അഭിനന്ദനനീയം തന്നെ.

ബ്രാഹ്മണന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഉറഞ്ഞു തുള്ളാന്‍ തുടങ്ങുന്ന ഇന്നത്തെ പുരോഗമന വാദികളായ നമ്മുടെ സുഹൃത്തുക്കള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ്. നാഴികയ്ക്ക് നാല്പതു വട്ടം 'ബ്രാഹ്മണ മേധാവിത്വം, സവര്‍ണ മേധാവിത്വം, സവര്‍ണ ബ്രാഹ്മണ വര്‍ഗീയത' എന്നൊക്കെ കവലകള്‍ തോറും പ്രസംഗിച്ചു നടക്കുന്നവര്‍ ഇന്നത്തെ ബ്രാഹ്മണന്റെ അവസ്ഥ ഒന്നു ചെന്നു അന്വേക്ഷിച്ച് മനസിലാക്കുന്നത്‌ നന്നായിരിക്കും.

യോഗ്യതയുണ്ടായിട്ടുകൂടി സംവരണ പങ്കുവയ്പ് മേളകളില്‍ തഴയപ്പെട്ടു അവസരങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ട്‌ അഷ്ടിക്കു പോലും വകയില്ലാതെ, ഒടുവില്‍ കുടുംബം പോറ്റാന്‍ വേണ്ടി ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും അടുക്കളജോലി ചെയ്യേണ്ടിവരുന്ന അഭ്യസ്തവിദ്യരായ ഇന്നത്തെ ബ്രാഹ്മണ യുവാക്കളെ ഇവര്‍ക്ക് പരിചയമുണ്ടാകില്ല.
ചെറിയ ചെറിയ അമ്പലങ്ങളിലും ആശ്രമങ്ങളിലും ശാന്തിപ്പണി ചെയ്തു അവിടുന്ന് കിട്ടുന്ന തുച്ഛമായ ദക്ഷിണയെയും പ്രസാദമായി കിട്ടുന്ന വെള്ളചോറിനെയും ആശ്രയിച്ചു ജീവിതം തള്ളിനീക്കുന്ന ബ്രാഹ്മണ മുത്തഛച്ന്മാരെയും ഇവര്‍ക്ക്‌ പരിച്ചയമുണ്ടാകാന്‍ തരമില്ല.
ബ്രാഹ്മണ കുലത്തില്‍ പിറന്നു പോയി എന്ന ഒറ്റക്കാരണം കൊണ്ടു ഉയര്‍ന്നമാര്‍ക്കുണ്ടായിട്ടും ഉന്നത വിദ്യാഭ്യാസത്തിനു അവസരം കിട്ടാതെ, സംവരണ സീറ്റില്‍ അട്മിഷന്‍ കിട്ടിയ താരതമ്യേന പഠനത്തില്‍ പിന്നിലായ സുഹൃത്തുക്കള്‍ക്ക് ഹോംട്യൂഷന്‍ എടുത്തു പഠന ചിലവിനുള്ള വക കണ്ടെത്തുന്ന ബ്രാഹ്മണ വിദ്ധ്യാര്‍തഥികളെയും ഇക്കൂട്ടര്‍ക്ക് തീരെ പരിചയം ഉണ്ടാകില്ല.

പോയകാലത്തെ പേടിപ്പെടുത്തുന്ന ജാതി വ്യവസ്ഥയുടെ ഓര്‍മ്മകള്‍ പൊടി തട്ടിയെടുത്ത് ജന്മിത്തത്തിന്റെയും പ്രമാണിത്തത്തിന്റെയും ദുഷ്ചെയ്തികള്‍ നിറഞ്ഞ കഥകള്‍ കൂട്ടിച്ചേര്‍ത്ത് ഹിന്ദു സംസ്കാരത്തെ ജാതിയുടെയും ഉപജാതിയുടെയും പേരുകള്‍ പറഞ്ഞു പലതായി വിഭജിച്ച്‌ അവസാനം 'ഹിന്ദുത്വം എന്നാല്‍ ബ്രാഹ്മണ പ്രമാണിത്തം' എന്ന ഒരു സമവാക്യവും രൂപപ്പെടുത്തി ഹൈന്ദവ ഏകീകരണ ശ്രമങ്ങളെ പിന്നോട്ട് വലിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞു അവരെ ഒറ്റപ്പെടുത്തുവാന്‍ നമുക്കു കഴിയട്ടെ!

"അന്ത്യജനഗ്രജനില്ലിവിടെ... വര്‍ഗ്ഗം വര്‍ണ്ണം അരുതിവിടെ..."

സനാതനം said...

മസധി ,
വളരേ നന്ദി


ശക്തി,
വളരേ നന്ദി ..ഇപ്പോള്‍ മതം എന്നാല്‍ എന്തോ മഹാ പാതകം എന്നല്ലേ കുട്ടികളെ പഠിപ്പിക്കുന്നത്‌ ...മതഭ്രാന്ത്‌ എന്നല്ലേ . കുട്ടികള്‍ SFI - KSU - ABVP എന്ന് പറഞ്ഞു അടി കൂടുന്നതിന് ഒരു കുഴപ്പവും ഇല്ല എന്താ അത് ഭ്രാന്ത് അല്ലെ


അവന്തിക,
സംവരണം ഒരു പുലിവാല് ആണ് ... എന്നോ പിടിച്ചു പോയി .. ഇനി വിട്ടാല്‍ വിടുന്നവന് പിന്നെ ഭരിക്കാന്‍ പറ്റില്ല ... പിടിച്ചാല്‍ കുറെ സവര്‍ണര്‍ ആത്മഹത്യ ചെയ്യും .. അത്ര അല്ലെ ഉള്ളു എന്ന് പറഞ്ഞു ഇപ്പോഴും പിടിച്ചു കൊണ്ടിരിക്കുന്നു

സനധന ധര്‍മം said...

sanathanan great work.valare nalla oru lekhanam. sadarana janagalude chinthaye thottunarthunna itharam nalla nalla lekhanagal anu innu namukkokke avashyam.

hariz abdulvahid said...

ഒരു സംശയം ..
തൊഴിലിന്‍റെ അടിസ്ഥാനത്തിലാണ് ചാതുര്‍വര്‍ണ്യം എങ്കില്‍ ഒരാള്‍ ജന്‍മം കൊണ്ട് ബ്രഹ്മണനും ക്ഷത്രീയനും വെെശ്യനും ശൂദ്രനും ആകുന്നതെങ്ങനെ ?
മൂന്ന് മേജര്‍ കാസ്റ്റിലൊന്നിലും പെട്ടവര്‍ക് ശൂദ്ര സന്താനങ്ങള്‍ പിറക്കുമെന്ന് ഗ്രന്ഥങ്ങള്‍ പറയുന്നില്ല.
മാത്രവുമല്ല ശൂദ്രന്‍റ ജനനത്തെ പട്ടിയിടെയോ പന്നിയുടേയോ ജനനത്തോട് താരതമ്യപ്പെടുത്തുന്നതിന് ഹെന്ദവ ഗ്രന്ഥങ്ങളില്‍ തെളിവുകള്‍ ഏറെയുണ്ട്.
എന്‍റെ ധാരണ തെറ്റാണെങ്കില്‍ തിരുത്തി തരണം.