Tuesday, July 15, 2008

ശബരിമലയുടെ പ്രതിച്ഛായ മാറ്റുന്ന വികസനം

ഇന്നലെ നമ്മുടെ സമാരാധ്യനായ ദേവസ്വം ചെയര്‍മാന്‍ ശ്രീ ഗുപ്തന്‍ നമ്പൂതിരിപ്പാട്‌ അവര്‍കള്‍ ( ഇ എം എസ് ഇന്‍റെ മരുമകന്‍ ) യു ബി ഗ്രൂപ്പ് മെംബേര്‍സ് ( കിംഗ് ഫിഷര്‍ ബിയര്‍ ) മായി തൃശ്ശൂരില്‍ വച്ച് അവിടുള്ള ഒരു മുന്തിയ ഹോട്ടലില്‍ വച്ച് ശബരിമല എങ്ങനെ വികസിപ്പിക്കാം എന്ന് ചര്‍ച്ച നടത്തി . അങ്ങനെ അവിടെ വളരേ അത്യാവശ്യമായിട്ടുള്ളതും , helikopter സ്വന്തം ആയിട്ടുള്ള ഭക്ത ജനങ്ങള്ക്ക് ഏറെ സൌകര്യപ്രദവും ആയുള്ള 4 ഹെലിപാടുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ തീര്മാനിക്കുകയും , ഗുപ്തന്‍ അത് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

ഹെലിപാടുകള്‍ ഇവിടെ ഒക്കെ യാണ് വരുന്നത്

ളാഹ
നിലയ്ക്കല്
പത്തനംതിട്ട
സന്നിധാനം ( ഗുപ്തന്‍ അവിടെ സ്ഥലം കണ്ടു വച്ചിട്ടുണ്ട് .. മിക്കവാറും കന്നിമൂല ഗണപതിയുടെ അടുത്തായിരിക്കും .. ഭക്തന്മാര്‍ക്ക് പതിനെട്ടാം പടി കയറാതെ കഴിക്കാമല്ലോ )

അത് മാത്രമല്ല .. ഗണപതി കോവിലില്‍ മേല്‍കൂര സ്വര്‍ണം മേയുക , S.M.S മുഖേന വഴിപാട് പൈസ അടയ്ക്കാം , പമ്പ തൊട്ടു സന്നിധാനം ക്യൂ complex എന്നീ അടിയന്തിര കാര്യങ്ങള്‍ ആണ് നമ്മുടെ ഗുപ്തന്‍ കൊണ്ടുവരാന്‍ പോകുന്നത്

ശബരിമലയുടെ പ്രതിച്ഛായ മാറ്റുന്ന വികസനം എന്ന് മലയാള മനോരമ ...

എന്‍റെ പൊന്നു ഗുപ്താ ... തനിക്ക് ഈ പണി വഴങ്ങില്ലെങ്ങില്‍ ഇല്ലെങ്ങില്‍ ഈ പണി കളഞ്ഞിട്ടു 5 രൂപയ്ക്ക് ഒരു കത്തി വാങ്ങി മാന്യമായ ആ പണി ചെയ്തൂടെ ?

താങ്കള്‍ ഈ പണി തുടങ്ങിയപ്പോ തന്നെ ഒരു വികസനം കൊണ്ടുവന്നല്ലോ ? E Darshanam , ലോകത്ത് എവിടെ നിന്നും ധര്‍മ ശാസ്താവിനെ ഇന്‍റര്‍നെറ്റില്‍ കൂടെ കാണാം .. കെട്ട് നിറയ്ക്കേണ്ട, ശരണം വിളിക്കേണ്ട, കല്ലും മുള്ളും ചവിട്ടേണ്ട ( അല്ലെങ്ങിലും അവിടെ ഇപ്പൊ എവിടെ കല്ലും മുള്ളും ? ഒക്കെ കോണ്‍ക്രീറ്റ് അല്ലെ ? ഇതു പോലെ ഏതൊ ഒരു തല തിരിഞ്ഞവന്‍ നടത്തിയ വികസനം ) . വീട്ടിലോ .. അതോ ഏതെങ്കിലും browsing center ഇലോ ഇരുന്നു മൗസ് അമര്‍ത്തിയാല്‍ പോരെ ? എന്തൊരു സൌകര്യം !!

ശബരിമല എന്ന കാനന ക്ഷേത്രത്തില്‍ വികസനം എന്ന വാക്കു ഉപയോഗിക്കുന്നത് തെന്നെ തെറ്റ് അഥവാ വികസനം വേണമെങ്ങില്‍ തന്നെ നിങ്ങളുടെ കമ്മ്യൂണിസ്റ്റ് മനസ്സിന് ഇങ്ങനെ മുതലാളിത്ത വികസനത്തില്‍ നിന്നും ഒരു മോചനം ഇല്ലേ ? ഏത് പൊട്ടനും മനസില്ലാവും ശബരിമലയില്‍ ആദ്യം വേണ്ടത് ഭക്തന്മാര്‍ക്കുള്ള പ്രാഥമിക സൌകര്യങ്ങള്‍ ആണെന്ന്

1) ശുചിയായ പമ്പ

"അനഖ പമ്പാ തീരം" എന്നാണ് ഭാവയാമി രഘുരാമം എന്ന കൃതിയില്‍ സ്വാതിതിരുന്നാള്‍ പമ്പ നദിയെ ക്കുറിച്ച് വിശേഷിപ്പിച്ചിട്ടുള്ളത് . കേരളത്തിലെ പ്രധാന 3 നദികളില്‍ പുണ്യ നദി എന്നാണു പമ്പയെ ക്കുറിച്ച് പറയപ്പെടുന്നത്. ദക്ഷിണ ഗംഗ ആണ് പമ്പ . നീലക്കൊടുവേലി നിറഞ്ഞ കാട്ടിലൂടെ ഒഴുകിവരുന്ന പമ്പ സര്‍വ രോഗ സംഹാരി കൂടി ആണ്. അങ്ങനെ ഉള്ള പമ്പയിലെയ്ക്കാണ് ഇന്നു പമ്പാതീരത്തുള്ള 100 ഇല്‍ പരം കക്കൂസുകളില്‍ നിന്നുള്ള മാലിന്യം ഒഴുകി എത്തുന്നത് , പോരാത്തതിന് അവിടുള്ള indian coffee house ഉള്‍പടെ ഉള്ള ഹോട്ടല്‍ ഇല്‍ നിന്നുള്ള മാലിന്യം വേറെ . അവിടെ ഒരു സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കാന്‍ തനിക്ക് കഴിയുമോ ? എന്താ അത് വികസനം അല്ലെ ? പക്ഷെ യുബി ക്കാരന് നന്നായി അറിയാം അവിടെ "Donated by UB Group Vijay mallya " എന്ന് എഴുതി വച്ചാല്‍ ഒരു കാക്ക പോലും അത് കാണാന്‍ പോകുന്നില്ല എന്ന്

2 ) മുടങ്ങാത്ത ശുദ്ധമായ അരവണ പ്രസാദം

പായസ ഭഷ്യം പീയൂഷം .. ( അരവണ പ്രസാദം അമൃതിനു തുല്യം ) എന്നാണ് അയ്യപ്പ സുപ്രഭാതത്തില്‍ പറഞ്ഞിട്ടുള്ളത് . അങ്ങനെ അമൃതിനു തുല്യമായ അരവണ പായസം മുടങ്ങാതെ കൊടുക്കാന്‍ താങ്ങള്‍ക്ക്‌ കഴിഞ്ഞോ ? ഇനി കഴിയുമോ ? അരവണ ടെണ്ടറില്‍ ക്രമക്കേട് കാട്ടി elite foods ഷാനവാസിന് അരവണ ഉണ്ടാക്കാന്‍ അനുമതി കൊടുത്തത് എന്തിന് വേണ്ടിയായിരുന്നു ? ഭാരതത്തിലെ ഏതെങ്കിലും ക്ഷേത്രത്തിലെ നൈവേദ്യം ഒരു അഹിന്ദു ഉണ്ടാക്കിയതായി കേട്ടിട്ടുണ്ടോ ? അരവണ ഉണ്ടാക്കുന്ന ഷാനവാസിന്റെ തൊഴിലാളികള്‍ വ്രത ശുദ്ധി യുള്ളവരാണോ ? അരവണ വിഷയം സുഗമമായി നടത്താന്‍ നിങ്ങള്ക്ക് കഴിയുമോ . ( അരവണ ടിന്നില്‍ king fisher beer .. king of good times എന്ന് എഴുതിയാല്‍ മല്ലയ്യ ചെലപ്പോള്‍ സമ്മതിക്കും ഒന്നു ട്രൈ ചെയ്തൂടെ ഗുപ്താ ...)

3) കാനന വാസാ കലിയുഗ വരദാ ...

കാനന വാസന്‍ ആണ് ഭഗവാന്‍ ശ്രീ ധര്‍മ ശാസ്താവ് , അവിടുത്തേയ്ക്ക് സ്വര്‍ണ കൊടിമര തെയ്ക്കളും സ്വര്‍ണ ഗോപുരത്തെയ്ക്കാളും പ്രിയം അവിടുത്തെ കാനന വൃക്ഷങ്ങള്‍ ആണ്. അവയെ വേരോടെ പിഴുത് അവിടെ AC റെസ്റ്റ് ഹൌസ് കെട്ടി ഞങ്ങള്‍ അയ്യപ്പന്‍മാര്‍ക്ക് സൌകര്യം ചെയ്തു കൊടുത്തു എന്ന് പറഞ്ഞാണ് ഇതിന് മുന്പുള്ള എല്ലാ ദേവസ്വം അമ്പലക്കള്ളന്മാരും ശബരിമലയെ ഇന്നത്തെ സ്ഥിതി ആക്കി മാറ്റിയത്. സന്നിധാനത്തിനു മുകളിലും പാവം അയ്യപ്പന്മാര്‍ ഉഷ്ണം കൊണ്ട് തളര്‍ന്നു വീഴുന്നത് ഈ ശബരിമല നഗരവത്കരണം മൂലമാണ് . എങ്കിലും ഇന്നും അവര്‍ മുടങ്ങാതെ വ്രതം നോറ്റ് അയ്യനെ കാണാന്‍ വരുന്നത് അവിടുത്തെ പരമമായ സ്വരൂപത്തിന്റെ ആകര്‍ഷണം കൊണ്ടു ഒന്നു മാത്രമാണ്.

മേല്പ്പറഞ്ഞ അടിയന്തിര കാര്യങ്ങള്‍ ഒന്നും നേരാം വണ്ണം ചെയ്യാതെ ഇവിടെ സമഗ്ര വികസനം എന്ന പേരില്‍ മേലനങ്ങാത്ത മുതലാളിമാര്‍ക്കും മദ്യ വ്യവസായികള്‍ക്കും കാലില്‍ മണ്ണ് പറ്റാതെ ശബരിമല വന്നു പോകാന്‍ ഹെലിപാട് നിര്‍മ്മിക്കാന്‍ ആലോചിക്കുന്നു .. അതും പോരാതെ ആ വിഡ്ഢിത്തം മാധ്യമങ്ങളില്‍ വരെ കൊട്ടി ഘോഷിക്കുന്നു .. ഇനി ഇതിന് പ്രതിഫലമായി മേല്‍ശാന്തി പതിനെട്ടാം പടിക്കു കീഴെ വന്നു ആ മദ്യ രാജാവിനെ കാല്‍ കഴുകി സ്വീകരിക്കണം എന്ന് പറയുമോ എന്തോ ?

പരിപാവനമായ ഒരു ക്ഷേത്രം മുഴുവന്‍ അവിശ്വാസികള്‍ക്ക്‌ വിട്ടുകൊടുത്ത് ഇന്നും ഹിന്ദു അവന്‍റെ ചാരുകസേരയില്‍ വിശ്രമിക്കുന്നു .. കുറ്റം മുഴുവന്‍ കലികാലത്തിനു വിട്ടുകൊടുത്തുകൊണ്ട്‌ ..

സ്വാമിയേ ശരണമയ്യപ്പ .................

1 comment:

സനാതനം said...

പരിപാവനമായ ഒരു ക്ഷേത്രം മുഴുവന്‍ അവിശ്വാസികള്‍ക്ക്‌ വിട്ടുകൊടുത്ത് ഇന്നും ഹിന്ദു അവന്‍റെ ചാരുകസേരയില്‍ വിശ്രമിക്കുന്നു