tag:blogger.com,1999:blog-38812351832272373872024-03-12T19:54:40.910-07:00പുണ്യഭൂമിസനാതനംhttp://www.blogger.com/profile/04817955688536284429noreply@blogger.comBlogger2125tag:blogger.com,1999:blog-3881235183227237387.post-45466943893147827192008-07-15T08:22:00.000-07:002008-07-15T08:57:53.765-07:00ശബരിമലയുടെ പ്രതിച്ഛായ മാറ്റുന്ന വികസനംഇന്നലെ നമ്മുടെ സമാരാധ്യനായ ദേവസ്വം ചെയര്മാന് ശ്രീ ഗുപ്തന് നമ്പൂതിരിപ്പാട് അവര്‍കള്‍ ( ഇ എം എസ് ഇന്റെ മരുമകന് ) യു ബി ഗ്രൂപ്പ് മെംബേര്‍സ് ( കിംഗ് ഫിഷര്‍ ബിയര്‍ ) മായി തൃശ്ശൂരില്‍ വച്ച് അവിടുള്ള ഒരു മുന്തിയ ഹോട്ടലില്‍ വച്ച് ശബരിമല എങ്ങനെ വികസിപ്പിക്കാം എന്ന് ചര്‍ച്ച നടത്തി . അങ്ങനെ അവിടെ വളരേ അത്യാവശ്യമായിട്ടുള്ളതും , helikopter സ്വന്തം ആയിട്ടുള്ള ഭക്ത ജനങ്ങള്‍ക്ക് ഏറെ സൌകര്യപ്രദവും ആയുള്ള 4 ഹെലിപാടുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ തീര്മാനിക്കുകയും , ഗുപ്തന് അത് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

ഹെലിപാടുകള്‍ ഇവിടെ ഒക്കെ യാണ് വരുന്നത്

ളാഹ
നിലയ്ക്കല്‍
പത്തനംതിട്ട
സന്നിധാനം ( ഗുപ്തന് അവിടെ സ്ഥലം കണ്ടു വച്ചിട്ടുണ്ട് .. മിക്കവാറും കന്നിമൂല ഗണപതിയുടെ അടുത്തായിരിക്കും .. ഭക്തന്മാര്ക്ക് പതിനെട്ടാം പടി കയറാതെ കഴിക്കാമല്ലോ )

അത് മാത്രമല്ല .. ഗണപതി കോവിലില്‍ മേല്‍കൂര സ്വര്‍ണം മേയുക , S.M.S മുഖേന വഴിപാട് പൈസ അടയ്ക്കാം , പമ്പ തൊട്ടു സന്നിധാനം ക്യൂ complex എന്നീ അടിയന്തിര കാര്യങ്ങള്‍ ആണ് നമ്മുടെ ഗുപ്തന് കൊണ്ടുവരാന്‍ പോകുന്നത്

ശബരിമലയുടെ പ്രതിച്ഛായ മാറ്റുന്ന വികസനം എന്ന് മലയാള മനോരമ ...

എന്റെ പൊന്നു ഗുപ്താ ... തനിക്ക് ഈ പണി വഴങ്ങില്ലെങ്ങില് ഇല്ലെങ്ങില്‍ ഈ പണി കളഞ്ഞിട്ടു 5 രൂപയ്ക്ക് ഒരു കത്തി വാങ്ങി മാന്യമായ ആ പണി ചെയ്തൂടെ ?

താങ്കള്‍ ഈ പണി തുടങ്ങിയപ്പോ തന്നെ ഒരു വികസനം കൊണ്ടുവന്നല്ലോ ? E Darshanam , ലോകത്ത് എവിടെ നിന്നും ധര്‍മ ശാസ്താവിനെ ഇന്റര്‍നെറ്റില്‍ കൂടെ കാണാം .. കെട്ട് നിറയ്ക്കേണ്ട, ശരണം വിളിക്കേണ്ട, കല്ലും മുള്ളും ചവിട്ടേണ്ട ( അല്ലെങ്ങിലും അവിടെ ഇപ്പൊ എവിടെ കല്ലും മുള്ളും ? ഒക്കെ കോണ്‍ക്രീറ്റ് അല്ലെ ? ഇതു പോലെ ഏതൊ ഒരു തല തിരിഞ്ഞവന് നടത്തിയ വികസനം ) . വീട്ടിലോ .. അതോ ഏതെങ്കിലും browsing center ഇലോ ഇരുന്നു മൗസ് അമര്‍ത്തിയാല്‍ പോരെ ? എന്തൊരു സൌകര്യം !!

ശബരിമല എന്ന കാനന ക്ഷേത്രത്തില്‍ വികസനം എന്ന വാക്കു ഉപയോഗിക്കുന്നത് തെന്നെ തെറ്റ് അഥവാ വികസനം വേണമെങ്ങില്‍ തന്നെ നിങ്ങളുടെ കമ്മ്യൂണിസ്റ്റ് മനസ്സിന് ഇങ്ങനെ മുതലാളിത്ത വികസനത്തില്‍ നിന്നും ഒരു മോചനം ഇല്ലേ ? ഏത് പൊട്ടനും മനസില്ലാവും ശബരിമലയില്‍ ആദ്യം വേണ്ടത് ഭക്തന്മാര്ക്കുള്ള പ്രാഥമിക സൌകര്യങ്ങള്‍ ആണെന്ന്

1) ശുചിയായ പമ്പ

"അനഖ പമ്പാ തീരം" എന്നാണ് ഭാവയാമി രഘുരാമം എന്ന കൃതിയില്‍ സ്വാതിതിരുന്നാള്‍ പമ്പ നദിയെ ക്കുറിച്ച് വിശേഷിപ്പിച്ചിട്ടുള്ളത് . കേരളത്തിലെ പ്രധാന 3 നദികളില്‍ പുണ്യ നദി എന്നാണു പമ്പയെ ക്കുറിച്ച് പറയപ്പെടുന്നത്. ദക്ഷിണ ഗംഗ ആണ് പമ്പ . നീലക്കൊടുവേലി നിറഞ്ഞ കാട്ടിലൂടെ ഒഴുകിവരുന്ന പമ്പ സര്‍വ രോഗ സംഹാരി കൂടി ആണ്. അങ്ങനെ ഉള്ള പമ്പയിലെയ്ക്കാണ് ഇന്നു പമ്പാതീരത്തുള്ള 100 ഇല് പരം കക്കൂസുകളില്‍ നിന്നുള്ള മാലിന്യം ഒഴുകി എത്തുന്നത് , പോരാത്തതിന് അവിടുള്ള indian coffee house ഉള്‍പടെ ഉള്ള ഹോട്ടല്‍ ഇല് നിന്നുള്ള മാലിന്യം വേറെ . അവിടെ ഒരു സംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തനിക്ക് കഴിയുമോ ? എന്താ അത് വികസനം അല്ലെ ? പക്ഷെ യുബി ക്കാരന് നന്നായി അറിയാം അവിടെ "Donated by UB Group Vijay mallya " എന്ന് എഴുതി വച്ചാല്‍ ഒരു കാക്ക പോലും അത് കാണാന്‍ പോകുന്നില്ല എന്ന്

2 ) മുടങ്ങാത്ത ശുദ്ധമായ അരവണ പ്രസാദം

പായസ ഭഷ്യം പീയൂഷം .. ( അരവണ പ്രസാദം അമൃതിനു തുല്യം ) എന്നാണ് അയ്യപ്പ സുപ്രഭാതത്തില്‍ പറഞ്ഞിട്ടുള്ളത് . അങ്ങനെ അമൃതിനു തുല്യമായ അരവണ പായസം മുടങ്ങാതെ കൊടുക്കാന്‍ താങ്ങള്ക്ക് കഴിഞ്ഞോ ? ഇനി കഴിയുമോ ? അരവണ ടെണ്ടറില്‍ ക്രമക്കേട് കാട്ടി elite foods ഷാനവാസിന് അരവണ ഉണ്ടാക്കാന്‍ അനുമതി കൊടുത്തത് എന്തിന് വേണ്ടിയായിരുന്നു ? ഭാരതത്തിലെ ഏതെങ്കിലും ക്ഷേത്രത്തിലെ നൈവേദ്യം ഒരു അഹിന്ദു ഉണ്ടാക്കിയതായി കേട്ടിട്ടുണ്ടോ ? അരവണ ഉണ്ടാക്കുന്ന ഷാനവാസിന്റെ തൊഴിലാളികള്‍ വ്രത ശുദ്ധി യുള്ളവരാണോ ? അരവണ വിഷയം സുഗമമായി നടത്താന്‍ നിങ്ങള്‍ക്ക് കഴിയുമോ . ( അരവണ ടിന്നില്‍ king fisher beer .. king of good times എന്ന് എഴുതിയാല്‍ മല്ലയ്യ ചെലപ്പോള്‍ സമ്മതിക്കും ഒന്നു ട്രൈ ചെയ്തൂടെ ഗുപ്താ ...)

3) കാനന വാസാ കലിയുഗ വരദാ ...

കാനന വാസന് ആണ് ഭഗവാന് ശ്രീ ധര്‍മ ശാസ്താവ് , അവിടുത്തേയ്ക്ക് സ്വര്‍ണ കൊടിമര തെയ്ക്കളും സ്വര്‍ണ ഗോപുരത്തെയ്ക്കാളും പ്രിയം അവിടുത്തെ കാനന വൃക്ഷങ്ങള്‍ ആണ്. അവയെ വേരോടെ പിഴുത് അവിടെ AC റെസ്റ്റ് ഹൌസ് കെട്ടി ഞങ്ങള്‍ അയ്യപ്പന്മാര്ക്ക് സൌകര്യം ചെയ്തു കൊടുത്തു എന്ന് പറഞ്ഞാണ് ഇതിന് മുന്‍പുള്ള എല്ലാ ദേവസ്വം അമ്പലക്കള്ളന്മാരും ശബരിമലയെ ഇന്നത്തെ സ്ഥിതി ആക്കി മാറ്റിയത്. സന്നിധാനത്തിനു മുകളിലും പാവം അയ്യപ്പന്മാര് ഉഷ്ണം കൊണ്ട് തളര്‍ന്നു വീഴുന്നത് ഈ ശബരിമല നഗരവത്കരണം മൂലമാണ് . എങ്കിലും ഇന്നും അവര്‍ മുടങ്ങാതെ വ്രതം നോറ്റ് അയ്യനെ കാണാന്‍ വരുന്നത് അവിടുത്തെ പരമമായ സ്വരൂപത്തിന്റെ ആകര്‍ഷണം കൊണ്ടു ഒന്നു മാത്രമാണ്.

മേല്‍പ്പറഞ്ഞ അടിയന്തിര കാര്യങ്ങള്‍ ഒന്നും നേരാം വണ്ണം ചെയ്യാതെ ഇവിടെ സമഗ്ര വികസനം എന്ന പേരില്‍ മേലനങ്ങാത്ത മുതലാളിമാര്‍ക്കും മദ്യ വ്യവസായികള്‍ക്കും കാലില്‍ മണ്ണ് പറ്റാതെ ശബരിമല വന്നു പോകാന്‍ ഹെലിപാട് നിര്‍മ്മിക്കാന്‍ ആലോചിക്കുന്നു .. അതും പോരാതെ ആ വിഡ്ഢിത്തം മാധ്യമങ്ങളില്‍ വരെ കൊട്ടി ഘോഷിക്കുന്നു .. ഇനി ഇതിന് പ്രതിഫലമായി മേല്‍ശാന്തി പതിനെട്ടാം പടിക്കു കീഴെ വന്നു ആ മദ്യ രാജാവിനെ കാല് കഴുകി സ്വീകരിക്കണം എന്ന് പറയുമോ എന്തോ ?

പരിപാവനമായ ഒരു ക്ഷേത്രം മുഴുവന്‍ അവിശ്വാസികള്‍ക്ക് വിട്ടുകൊടുത്ത് ഇന്നും ഹിന്ദു അവന്റെ ചാരുകസേരയില്‍ വിശ്രമിക്കുന്നു .. കുറ്റം മുഴുവന്‍ കലികാലത്തിനു വിട്ടുകൊടുത്തുകൊണ്ട് ..

സ്വാമിയേ ശരണമയ്യപ്പ .................
സനാതനംhttp://www.blogger.com/profile/04817955688536284429noreply@blogger.com1tag:blogger.com,1999:blog-3881235183227237387.post-27572150836727145522008-07-06T16:42:00.000-07:002008-07-09T18:53:23.584-07:00ഒരു അബ്രഹ്മണന് ക്ഷേത്രങ്ങളില്‍ പൂജകനായി വരാമോ ?ഒരിക്കലും ഒരു അബ്രാഹ്മണന് ക്ഷേത്രങ്ങളില്‍ പൂജകന് മാരായി വന്നു കൂട .. പോരാത്തതിന് ബ്രാഹ്മണന് മാര്‍ക്ക് സമൂഹത്തില്‍ പ്രബല സ്ഥാനം നല്കി ആദരിക്കുകയും വേണം .. മാത്രമല്ല ബ്രാഹ്മണ മേധാവിത്വം സമൂഹത്തില്‍ നിലനില്ക്കുകയും .. പുനസ്ഥാപിക്കുകയും വേണം ..

പക്ഷെ ... ഒരു ചോദ്യം അവശേഷിക്കുന്നു .. ആരാണ് ബ്രാഹ്മണന് ? ഒരു ബ്രഹ്മണന്റെ മകനായി പിറന്നാല്‍ ബ്രാഹ്മണന് ആകുമോ ? 2 രൂപയ്ക്ക് കിട്ടുന്ന പൂണ്നൂല് ശരീരത്തില്‍ അണിഞ്ഞാല്‍ ബ്രാഹ്മണന് ആകുമോ ?കുറെ മന്ത്രങ്ങള്‍ കാണാതെ പഠിച്ച് .. ദക്ഷിണ കണക്കു പറഞ്ഞ് ചോദിച്ചു വാങ്ങിച്ച്.. സഹജീവികളെ മുഴുവന്‍ കുറ്റവും ഏഷണിയും പറഞ്ഞ് ജീവിക്കുന്ന മനുഷ്യര്‍ ബ്രാഹ്മണരാണോ ? അല്ലേ.... അല്ല

ചാതുര് വര്‍ണ്യം മായ സൃഷ്ടം .. ഗുണ കര്‍മ വിഭാഗസ: ( ചാതുര് വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചതാണ് .. അവ ഗുണം കര്‍മ്മം എന്നിവ അളവുകോലാക്കി വച്ച് വിഭഗിച്ചിരിക്കുന്നു) എന്നാണ് ഭഗവാന് ഗീതയില്‍ പറഞ്ഞിട്ടുള്ളത് .. നിര്‍ഭാഗ്യവശാല്‍ ഇതു എപ്പോഴും ഹിന്ദു മതത്തെ പഴി ചാരാനാണ് യുക്തിവാദികളും മറ്റ് പല മത നേതാക്കളും ഉപയോഗിച്ചിട്ടുള്ളത് . എന്നാല്‍ ഈ വാക്യത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ ആരും അറിയുന്നില്ല .. അറിയാന്‍ ശ്രമിക്കാറില്ല അതിനാല്‍ ഈ വാക്യം സനാതന ധര്‍മ്മത്തെയും അതിലൂടെ ഭാരത സംസ്കാരത്തെയും എതിര്‍ക്കുന്നവര്‍ക്ക് അവരുടെ ആശയങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാനും അത് വഴി അവരില്‍ തെറ്റിധാരണകളുടെ വിത്തുകള്‍ പാകാനും സഹായകമാകുന്നു

ചാതുര്‍വര്‍ണ്യം എന്നാല്‍ നാല് ജാതി എന്നല്ല ഭൂമിയില്‍ വസിക്കുന്ന നാല് തരം ഗുണങ്ങളോട് കൂടിയ ജന വിഭാഗങ്ങള്‍ ആണ്

1) സത്വഗുണം

സത്യം,സഹിഷ്ണുത,സമഭാവന, നിഷ്കാമ ഭക്തി,അഹിംസ എന്നീ ഗുണങ്ങളോട് കൂടിയതും യമ നിയമങ്ങള്‍ അനുസരിച്ച് പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ഏതൊരു മനുഷ്യനും സത്വഗുണശാലി ആണ് .. അവന് ആണ് ബ്രാഹ്മണന് .. പരബ്രാഹ്മണന് ആയ ഭഗവാന് തൊട്ടു താഴെ ആണ് ഇവര്‍ക്ക് സ്ഥാനം. അതിനാലാണ് വേദകാലം മുതല്‍ ക്ഷേത്രങ്ങളില്‍ പൂജകന്മാരായി ബ്രാഹ്മണന്മാരെ അവരോധിക്കപ്പെടുന്ന ആചാരം നിലനിന്നത്.

2) സത്വഗുണം + രജോഗുണം

ചില സത്വ ഗുണങ്ങളും ക്ഷമ , ധീരത, ബുദ്ധി , ഭരണശേഷി ,മുന്‍കോപം , എടുത്തുചാട്ടം എന്ന രജോഗുണങ്ങളും ചേര്‍ന്നവര്‍ ആണ് ക്ഷത്രിയര്‍ .. ഏതൊരു നല്ല ഭരണകര്‍ത്താവും ജാതി വര്‍ണ്ണ മത ഭേദമെന്യേ ക്ഷത്രിയന് ആണ്

3) രജോഗുണം + തമോഗുണം

ചില രജോഗുണങ്ങളും വ്യാപാര പാടവവും , പണത്തിനോടുള്ള അത്യാര്‍ത്തിയും , അസൂയ , കുശുമ്പ് എന്നിവയും ധനം മാത്രം മനസ്സില്‍ കണ്ടുകൊണ്ടുള്ള ജീവിതരീതിയും ആചരിക്കുന്ന ഏത് വ്യക്തിയും ജാതി മത ഭേതമെന്യേ വൈശ്യന് ആണ്

4) തമോഗുണം

അസത്യ ഗുണങ്ങള്‍ അടങ്ങിയവര്‍ ആണ് ശൂദ്രന്മാര് , സഹജീവികളെ ഹിംസിക്കുക , മോഷണം, എപ്പോഴും കളവു പറയുക , പ്രകൃതിക്ക് ഹാനികരമായ പ്രവൃത്തികള്‍ ചെയ്യുക. എന്നിങ്ങനെ സാമൂഹിക ജീവിതത്തില്‍ ഉള്ള ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ എല്ലാം ജാതി മത ഭേത മേന്യേ ശൂദ്രന്മാര് ആണ് അവരെ തൊട്ടാല്‍ എന്നല്ല തീണ്ടിയാല്‍ പോലും കുളിക്കണം , അവരെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കരുത് എന്ന് പോയിട്ട് അതിന്റെ അടുത്ത് കൂടിയുള്ള പാതകളില്‍ പോലും പ്രവേശിപ്പിക്കരുത് എന്നൊക്കെ ഉള്ള പഴയ നിയമങ്ങളുടെ ഒക്കെ പൊരുള്‍ ഇപ്പോള്‍ പിടികിട്ടിയിട്ടുണ്ടാവും എന്ന് വിശ്വസിക്കട്ടെ

എന്നാല്‍ കലികാലത്തിന്റെ മൂര്ചാവസ്ഥയില്‍ പല ബ്രാഹ്മണരായി പിറന്നവരും വൈശ്യന്‍മാരവുകയും പണത്തില്‍ മുങ്ങിക്കിടന്ന് അലസന്മാരായി സമൂഹത്തിന് ഒരു ഉപകാരവും ചെയ്യാതെ സുഹലോലുപന്മാരായി " കട്ടിലില്‍ ഏറി മുറുക്കി വെടി പറഞ്ഞ് ഒട്ടുമയങ്ങിടും ആലസ്യം" എന്ന് പണ്ടു കൃഷ്ണ വാരിയര്‍ പറഞ്ഞ പോലെ ജീവിക്കുകയും , ചിലര്‍ സഹജീവികളെ ഒന്നായി കാണാതെ അവരെ തലങ്ങും വിലങ്ങും ഉപദ്രവിച്ചും ദുഷ് കര്‍മങ്ങള്‍ ചെയ്തും ശൂദ്രന്മാര് ആകുകയും ചെയ്തു . എങ്കിലും അവരുടെ മാതാ പിതാക്കള്‍ കാരണവും കുടുംബ മഹിമ കാരണവും അവര്‍ക്കു സമൂഹത്തില്‍ ബ്രാഹ്മണരുടെ സ്ഥാനം ലഭിക്കുകയും പിന്നീട് അവരുടെ സന്തതികള്‍ക്കും സ്വന്തം തമോ ഗുണം പറഞ്ഞ് കൊടുക്കുകയും അങ്ങനെ കാലക്രമേണ ഭാരതത്തില്‍ നിരവധി ബ്രാഹ്മണ ക്ഷത്രിയ , ബ്രാഹ്മണ വൈശ്യ ബ്രാഹ്മണ ശൂദ്ര കുടുംബങ്ങള്‍ ഉണ്ടാവുകയും ചെയ്തു .

അതുപോലെ തന്നെ പല ശൂദ്ര കുടുംബങ്ങളിലും ബ്രാഹ്മണ ചിന്താഗതി ഉള്ളവര്‍ ഉടലെടുക്കുകയും അവരെ മുഴുവന്‍ ബ്രാഹ്മണ ശൂദ്രന്മാര് അടിച്ചമര്‍ത്തിയപ്പോള്‍.... അല്ലെങ്ങില്‍ ജന്മം കൊണ്ടു ബ്രാഹ്മണര്‍ ആയവര്‍ കര്‍മ്മം കൊണ്ടു ബ്രാഹ്മണര്‍ ആയവരെ അടിച്ചമര്‍ത്തിയപ്പോള്‍... ഭഗവാന് പണ്ടു പാര്‍ത്ഥനോട് പറഞ്ഞതു ശരി വച്ച് കൊണ്ടു .. ഇവിടെ ജന്മിത്വത്തിന് എതിരെ പലരും അവതരിക്കുകയും അതിനെ വേരോടെ പിഴുതെറിയുകയും ചെയ്തു. എങ്കിലും നിര്‍ഭാഗ്യ വശാല്‍ ഇന്നും നമ്മുടെ നാട്ടില്‍ കര്‍മം കൊണ്ടു ബ്രാഹ്മണര്‍ ആയവര്‍ തീരെ വിരളം ആണ് . എവിടെയും ബ്രാഹ്മണ വൈശ്യന്മാരും ബ്രാഹ്മണ ശൂദ്രന്മാരും തന്നെ .ഗണപതിയുടെ ജന്മനാള് പോലും അറിയാതെ പലരും മഹാക്ഷേത്രങ്ങളുടെ തന്ത്രി ആയി അഹങ്കരിക്കുന്നു , മഹാ ഗണപതി ഹോമം വരെ നടത്തുന്നു. ജീവിതത്തില്‍ ഒരു തവണ പോലും ഗായത്രി മന്ത്രം ഉരുവിടാത്തവര്‍ പല അമ്പലങ്ങളിലും പൂജാരിമാരായി വിലസുന്നു എന്നത് എല്ലാം ബ്രാഹ്മണ ശൂദ്രന്മാരുടെ കേളി രംഗത്തിനു ചില ഉദാഹരണങ്ങള്‍ മാത്രം

ശൂദ്രനായി ജനിച്ചു പരബ്രഹ്മണന്‍ ആയ കൃഷ്ണന് , മുക്കുവ കുടുംബത്തില്‍ ജനിച്ചു 4 വേദങ്ങളും , 18 പുരാണങ്ങളും , 1 ഇതിഹാസവും , ഭാഗവതവും , ഉപനിഷത്തുകളും എഴുതിയ വേദവ്യാസന് , കാട്ടാളനായി ജനിച്ചു രാമ നാമം കൊണ്ടു മഹാമുനി ആയ വാത്മീകി , അസുര കുലത്തില്‍ ജനിച്ച് നാരായണ നാമം കൊണ്ടു ബ്രാഹ്മണന് ആയ പ്രഹ്ലാദന് , മഹാബലി ഇവര്‍ ഒക്കെ കര്‍മം കൊണ്ടു ബ്രാഹ്മണന് ആയ ശൂദ്ര ബ്രാഹ്മണന് മാര്‍ക്ക് ചില ഉദാഹരണങ്ങള്‍ മാത്രം

ഇതൊക്കെ ആണെങ്ങിലും ബ്രാഹ്മണര്‍ ആയി പിറന്ന് ബ്രാഹ്മണര്‍ ആയി കര്‍മങ്ങള്‍ അനുഷ്ടിച്ചു , ബ്രാഹ്മണര്‍ ആയി മരിച്ച എത്രയോ നല്ല മനുഷ്യരും ഈ ഭാരതത്തില്‍ ജീവിച്ചിരുന്നു

നമുക്കു പ്രാര്‍ഥിക്കാം ഭാരതത്തില്‍ അങ്ങനെ ഉള്ള ബ്രാഹ്മണരുടെ എണ്ണം കൂടട്ടെ .. അങ്ങനെ ഉള്ള ബ്രാഹ്മണ മേധാവിത്വം വരട്ടെ ( അങ്ങയുടെ രാജ്യം വരേണമേ എന്ന് ക്രിസ്തു മത വിഭാഗക്കാര്‍ പറയുന്നതു പോലെ ) .. ബ്രാഹ്മണ ശൂദ്രന്മാരെ എന്നെന്നേയ്ക്കുമായി നമുക്കു ക്ഷേത്രങ്ങളില്‍ നിന്നു പുറത്താക്കാം .. പകരം ശൂദ്ര ബ്രാഹ്മണന്മാരെ പരിഗണിക്കാം .. എങ്ങിനെ വന്നാലും ബ്രാഹ്മണന്മാര്ക്ക് മാത്രമെ ക്ഷേത്രത്തില്‍ പൂജകന്മാരായി വരാന്‍ അവകാശം ഉള്ളു .. ജന്മം കൊണ്ടു അല്ല കര്‍മം കൊണ്ടു വേണം ബ്രാഹ്മണന് ആവാന്‍ ...സനാതനംhttp://www.blogger.com/profile/04817955688536284429noreply@blogger.com25